Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gauri Krishnan

ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​ത്: വെ​ളി​പ്പെ​ടു​ത്തി ഗൗ​രി കൃ​ഷ്ണ​ൻ

ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി സീ​രി​യ​ൽ ന​ടി ഗൗ​രി കൃ​ഷ്ണ​ൻ. ഇ​ന്ന​ലെ വ​ന്ന ആ​ർ​ക്കൊ​ക്കെ​യോ വേ​ണ്ടി വി​ല​പ്പെ​ട്ട ജീ​വി​തം അ​ഡ്ജ​സ്റ്റ് ചെ​യ്യു​ന്ന​തി​നോ​ട് ഒ​ട്ടും യോ​ജി​പ്പി​ല്ലെ​ന്നും ന​ല്ലൊ​രു കൂ​ട്ടാ​കാ​ൻ പ​റ്റാ​ത്ത​തു​കൊ​ണ്ടു ത​ന്നെ ആ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും താ​രം പ​റ​യു​ന്നു.

പു​തി​യ യൂ​ട്യു​ബ് വ്ലോ​ഗി​ൽ പ്രേ​ക്ഷ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ടി ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്.

കൂ​ട്ടു വേ​ണം അ​താ​ണ് എ​ന്‍റെ​യും പ്ര​ശ്നം. പ​ക്ഷേ അ​ത് ര​ണ്ട് പേ​ർ​ക്കും വേ​ണം എ​ന്നു തോ​ന്ന​ണം എ​ന്നാ​ലേ കാ​ര്യ​മു​ള്ളൂ. പി​ന്നെ ന​ല്ലൊ​രു കൂ​ട്ടാ​കാ​ൻ പ​റ്റാ​ത്ത​തു​കൊ​ണ്ടു ത​ന്നെ ആ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം. അ​ല്ലാ​തെ ആ​രും മോ​ശ​മാ​യ​തു​കൊ​ണ്ട​ല്ല. 

എ​ന്താ​യാ​ലും എ​ല്ലാ​വ​രും ഒ​രി​ക്ക​ൽ മ​രി​ക്കും. അ​തി​നു മു​മ്പ് ന​മ്മ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന പോ​ലെ ജീ​വി​ക്ക​ണം. ഇ​ന്ന​ലെ വ​ന്ന ആ​ർ​ക്കൊ​ക്കെ​യോ വേ​ണ്ടി വി​ല​പ്പെ​ട്ട ജീ​വി​തം അ​ഡ്ജ​സ്റ്റ് ചെ​യ്യു​ന്ന​തി​നോ​ട് എ​നി​ക്ക് ഒ​ട്ടും യോ​ജി​പ്പി​ല്ല. ര​ണ്ട് പേ​ർ​ക്കും ഇ​ഷ്ടം ഒ​രു​പോ​ലെ ഉ​ണ്ടെ​ങ്കി​ൽ എ​ല്ലാം ന​ല്ല​താ​കും.

സ്നേ​ഹം നി​ർ​ബ​ന്ധി​ച്ച് നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല! അ​ത് സ്വാ​ഭാ​വി​ക​മാ​യി ഉ​ട​ലെ​ടു​ക്കേ​ണ്ട​താ​ണ്. മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു ശ​ല്യം ആ​കാ​തെ മാ​റി പോ​കു​ന്ന​തും ഒ​രു സെ​ല്‍​ഫ് റെ​സ്പ​ക്ട് ആ​ണ്.

ഒ​ന്നി​ച്ച് ജീ​വി​ക്കു​ക എ​ന്ന​തി​ന് ഒ​രു​പാ​ട് അ​ർ​ഥം ഉ​ണ്ട്. ഒ​ന്നു​മി​ല്ലെ​ങ്കി​ലും ന​മു​ക്ക് ഒ​ന്നു സം​സാ​രി​ക്കാ​ൻ എ​ങ്കി​ലും ഒ​രു കൂ​ട്ട് വേ​ണ്ടേ? ഞാ​ൻ ക​ല്യാ​ണം ക​ഴി​ച്ച​ത് എ​നി​ക്കൊ​രു കൂ​ട്ടി​നു​വേ​ണ്ടി​യാ​ണ്. അ​ല്ലാ​തെ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ ഷോ ​ഓ​ഫ് ചെ​യ്യാ​ന​ല്ല.’’​ഗൗ​രി​യു​ടെ വാ​ക്കു​ക​ൾ.

മി​നി സ്‌​ക്രീ​ന്‍ സീ​രി​യ​ലു​ക​ള്‍​ക്ക് പു​റ​മെ യൂ​ട്യൂ​ബ് വ്‌​ളോ​ഗു​ക​ളി​ലൂ​ടെ​യും സ്ഥി​രം പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ ന​ടി​യാ​ണ് ഗൗ​രി കൃ​ഷ്ണ​ന്‍.

2022ലാ​ണ് ഗൗ​രി എം.​കൃ​ഷ്ണ​നും സം​വി​ധാ​യ​ക​ൻ മ​നോ​ജ് പേ​യാ​ടും വി​വാ​ഹി​ത​രാ​കു​ന്ന​ത്. ഗൗ​രി നാ​യി​ക​യാ​യ പൗ​ർ​ണി​ത്തി​ങ്ക​ൾ സീ​രി​യ​ലി​ന്‍റെ സം​വി​ധാ​യ​ക​നാ​യി​രു​ന്നു മ​നോ​ജ് പേ​യാ​ട്. കോ​ട്ട​യം സ്വ​ദേ​ശി​യാ​ണ് ഗൗ​രി.

Latest News

Corehub Up